ഏവര്‍ക്കും ഓണാശംസകള്‍

Friday 25 May 2012

ഓണം

ഓണം വന്നു തിരുവോണം വന്നു
ചങ്ങാതിമാരെല്ലാം ഒത്തുചേര്‍ന്നു
പൂക്കള്‍ പറിച്ചീടാം പൂക്കളം തീര്‍ത്തീടാം
ബാലകരെല്ലാരുമൊത്തു ചേര്‍ന്നു
തുമ്പപ്പൂമുക്കുറ്റി വീണ്ടപ്പൂ ചേമന്തി
പൂക്കളം തീര്‍ത്തതില്‍ വച്ചു
ഊ‍‍ഞ്ഞാലില്‍ ആടീടാമൊത്തു കളിച്ചീടാം
കുമ്മിയടിച്ചീടാം കൂട്ടൂകാരെ
പുത്തന്‍ ഉടുപ്പിടാം സദ്യ ഒരുക്കീടാം
മാവേലിമന്നനെ വരവേറ്റീടാം
ഓണം വന്നു പൊന്നോണം വന്നു
മാമലനാടിന്റെ ഓണം വന്നു

നന്ദു ഹരിലാല്‍